ഗണപതയേ നമ :
_____________
അമ്മയെപ്പോലെ
അളവറ്റ സ്നേഹം തരാന്‍
അക്ഷരങ്ങള്‍ക്ക് കഴിയുമെന്ന
തിരിച്ചറിവിന്റെ പാതകളില്‍ വച്ചാണ്
ഞാനവയെ സ്നേഹിച്ചു തുടങ്ങിയത് ...
കൊക്കൂണിന്‍റെ
മഹാമൌനത്തിന്‍റെ
പൊരുള്‍ ചൊല്ലുന്ന
ചിത്രശലഭങ്ങളുടെ
മാസ്മരികതയോടെ
അക്ഷരങ്ങള്‍
മുന്നില്‍ നൃത്തം ചെയ്യുമ്പോള്‍
കരള്‍ പൊള്ളിക്കുന്ന ചിന്തകള്‍
അകലങ്ങളില്‍ പതുങ്ങും ......
അക്ഷരപ്പച്ചയുടെ കുളിരില്‍
മുങ്ങി നിവരുമ്പോഴൊക്കെ
മഴയെ അളവില്ലാതെ
അനുഭവിക്കുന്ന
മരങ്ങളുടെ നിര്‍വൃതി
ഞാനറിയുന്നുവെങ്കിലും
അറിവിന്റെ ഒരു ചെറു ചിമിഴ് പോലും
നിറഞ്ഞില്ലയെന്ന സത്യം
സൂര്യനെപ്പോലെ
എന്നെ നോക്കി
ചിരിക്കുകയാണിപ്പോഴും .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments