മൗനം
മൗനത്തിന്റെ
മായാ വലയത്തിലാണ്
എല്ലായ്പ്പോഴും
മനുഷ്യര്‍ ....
ആകാശത്തിന്‍റെ അനന്തമായ ,
അലയാഴിയുടെ അഗാധമായ ,
കാലത്തിന്‍റെ അനാദിയായ
മൗനം ....
സൂര്യന്‍റെ കത്തുന്ന ,
കൊടുമുടികളുടെ ഗാംഭീര്യമുള്ള ,
മഞ്ഞിന്‍റെ കുളിര്‍മ്മയുള്ള
മൗനം ...
നിലാവിന്‍റെ മധുരമുള്ള ,
പൂവിന്‍റെ ശാലീനമായ ,
മനസ്സിന്‍റെ തിരിച്ചറിയാനാവാത്ത
മൗനം ...
മണ്ണിന്‍റെ മഹാമൗനം ......
ഇവയെല്ലാം ചേര്‍ന്ന്
നിനച്ചിരിക്കാത്ത
ഒരു നിമിഷത്തില്‍
സംസാരിക്കാന്‍ തുടങ്ങിയാല്‍ ..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments