ഹംസഗീതം
ചുവന്നു തുടുത്ത ഒരു ശരത് കാല
സായന്തനത്തിലാണ്
ഞാനവളെ കാണുന്നത് ..
മഞ്ഞക്കുപ്പായത്തിന്റെ
വര്‍ണ്ണപ്പൊലിമയില്‍ ,
കണിക്കൊന്ന കോരിത്തരിച്ചത് പോലെ
അവള്‍ .......
പുഞ്ച മണക്കുന്നവരമ്പിലൂടെ
കാറ്റിനൊപ്പം ഒഴുകി നടന്ന കാലം ...
പറഞ്ഞിട്ടും പറഞ്ഞിട്ടും
തീരാത്ത സ്വപ്‌നങ്ങള്‍
പാതി വഴിയില്‍ ചുരുട്ടി വച്ച്
നക്ഷത്രങ്ങളെത്തേടി
മാലാഖമാരോടൊപ്പം പോയ
എന്റെ പ്രിയ കൂട്ടുകാരി ...
അരയന്നങ്ങള്‍ മരണസമയത്ത്
ഹംസഗീതം പൊഴിക്കാറുണ്ട് ..
അരയന്നെത്തെക്കാള്‍
സുന്ദരിയായിരുന്നല്ലോ നീ..
ഹംസഗീതം പൊഴിച്ചിരുന്നുവോ
നീയും...........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments