2013 ജൂലൈ 14, ഞായറാഴ്‌ച

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍

വര്‍ത്തമാനത്തിന്റെ
വാസ്തവത്തിനും
ഭൂതകാലത്തിന്റെ
അവാസ്തവത്തിനുമിടയില്‍
തലനാരിഴയെക്കാള്‍
നേര്‍ത്ത വേര്‍തിരിവ് മാത്രം .......

കാഴ്ച്ചയുടെമൂടുപടങ്ങള്‍ക്കുള്ളില്‍ നിന്നും
മരവിച്ച ഭൂതകാലത്തോടോപ്പമിറങ്ങി വന്ന
മറവിയുടെമാറാല പിടിക്കാത്ത
ഓര്‍മ്മകള്‍ .......

വരണ്ട മോഹങ്ങള്‍
നെഞ്ചോടമര്‍ത്തി
മഴ നൂലുകളെസ്വപ്നം കണ്ടുറങ്ങുന്ന
ഭൂമിക്ക്പ്രണയ സന്ദേശവുമായെത്തുന്ന
മഴവില്ലിനെ നോക്കി
മയിലാട്ടമാടിയ കാലം ....

കാടിന്റെ പച്ചക്കനപ്പും
പുഴമഞ്ഞിന്റെ കുളിരും
ആത്മാവില്‍ തീ പടര്‍ത്തിയിരുന്ന കാലം ...

നീയും ഞാനുമെന്ന
ആകുലതകളില്‍ നിന്നും
നാമെന്ന ഏകതാനതയിലേക്ക്
എണ്ണിയാല്‍ തീരാത്ത
കാതങ്ങളുണ്ടെന്ന
തിരിച്ചറിവിന്‍റെ കാലം ......
ഓരോ
ഇമയനക്കത്തോടോപ്പവും
കാത്തു വച്ചിരുന്ന
ഓര്‍മ്മത്തരികള്‍ ...........

അനന്തമായആശങ്കകളുടെയും
അതിരില്ലാത്തമോഹങ്ങളുടെയും
മണ്‍കുടീരംകുടഞ്ഞെറിഞ്ഞ്‌
ആത്മാവ്അനന്തതയില്‍
ചേക്കേറും വരെ
ഓര്‍മ്മകള്‍ .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments