യാത്ര
മടക്കമില്ലാത്ത
യാത്രയിലെ സഞ്ചാരികള്‍ നാം ...
ജീവിതത്തിന്റെ
പൊരുള്‍ തേടി ,
എല്ലാ ആത്മാവുകളെയും
ഉള്ളിലേക്കാവാഹിക്കുന്ന
പരംപോരുള്‍ തേടിയുള്ള
അനന്തമായ യാത്രയിലെ
സഞ്ചാരികള്‍ ...
ഉത്തരം കിട്ടാത്ത
ഒരു പിടി ചോദ്യങ്ങളുമായി ,
കടിഞ്ഞാണി ല്ലാത്തമോഹങ്ങള്‍ക്ക്
കൂട്ടിരിക്കുന്നവിഹ്വല മനസുമായി
ആത്മാന്വേഷണംനടത്തുന്ന
സഞ്ചാരികള്‍ ..
കഴിഞ്ഞുപോയകാലത്തെയും
വരുമോ എന്നുറപ്പില്ലാത്ത
നാളെ കളെയും കുറിച്ച്ഓര്‍ക്കാതെ,
പരലോകത്തെയും
പറുദീസായെയും പറ്റി
ചിന്തിക്കാതെ
നക്ഷത്രപ്പൊടികള്‍ഊര്‍ന്നു വീഴുന്ന
ഏതു ഹിമശൈലങ്ങളില്‍
തപസ്സിരുന്നാലാണ്
കൂരിരുട്ടില്‍ദീപം കണക്കെ
ഉള്ളിന്റെയുള്ളില്‍
പ്രകാശം പരത്തുന്ന
പരംപൊരുള്‍കണ്ടെത്താനാവുക ...
ഒടുവില്‍ ,
ആരുടേയും അനുവാദമില്ലാതെ ,
എവിടെയും പറന്നെത്തുന്ന
ഒറ്റച്ചിറകുള്ളകറുത്ത മാലാഖയുടെ
മരവിച്ച കരങ്ങള്‍പൊതിയുന്ന
നിമിഷങ്ങളില്‍ ,
അപ്പോള്‍ ,
അപ്പോള്‍ മാത്രം
തിരിച്ചറിയും ..
ഉണ്മ
ഉള്ളില്‍ തന്നെയെന്ന്........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments