നിദ്ര
ഇനിയുറങ്ങട്ടെ ഞാന്‍
ഗസല്‍ മഴയുടെ താളമില്ലാതെ
ഇളം കാറ്റിന്‍ കുളിരറിയാതെ
നീ പകര്‍ന്നു വച്ച സ്വപ്നങ്ങളില്ലാതെ
ഉറങ്ങട്ടെ ...
ചില്ല് ജാലകങ്ങള്‍ തുറന്നു
പുഞ്ചിരി തൂകുന്ന മാലാഖമാരുടെ
കണ്ണിലെ നക്ഷത്രങ്ങളും
ശ്രുതി മീട്ടുന്ന ഗന്ധര്‍വഗീതങ്ങളും
മാത്രം
എന്റെ കാഴ്ചക്കും കേള്‍വിക്കും
സാക്ഷ്യമാവുന്നു ...
ഇനി
നിറങ്ങളില്ലാതെ
സ്വരങ്ങളില്ല്ലാതെ
മഴയുടെ സംഗീതമില്ലാതെ
നിദ്രയിലേക്ക് ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments