2013 ജൂലൈ 14, ഞായറാഴ്‌ച

മറന്നു പോയെന്നോ പ്രിയതേ ഞാനന്ന്

മറന്നു പോയെന്നോ പ്രിയതേ ഞാനന്ന്
നിനക്ക് മാത്രമായ് കുറിച്ച വാക്കുകൾ ...

ഒരു കിനാവിന്റെ ലഹരിയിലന്നു നിന്‍
മിഴിയിണകളില്‍ കവിത വിടര്‍ന്നതും
നിറന്ന വിഷു പ്പുലരിയിലന്നു നീ
വിഷുപ്പൂക്കളെപ്പോല്‍ ചിരിച്ചുനിന്നതും
അനന്തസാഗര നീലിമ നോക്കി നാം
അരുമസ്വപ്‌നങ്ങള്‍ നെയ്തെടുത്തതും
നീലനിലാവിന്റെ കൈകളിലേറി നാം
ആതിരാതാരകം കണ്ടു രസിച്ചതും
മറന്നു പോയെന്നോ ഒക്കെയും.....

തുടുത്തു നിന്നൊരു തുലാവര്‍ഷസന്ധ്യകള്‍
ഒഴുകിയെങ്ങോ മറഞ്ഞു പോയെങ്കിലും
പറയുവാനായ് കൊരുത്ത വാക്കുകള്‍
പകുതിവച്ചേ നിലച്ചു പോയെങ്കിലും
ഇടറി വീഴുമീ നിമിഷങ്ങളെല്ലാം
അരിയൊരീ ചെറുകുടിലിനുള്ളില്‍
തെളിയും ചെരാതുമായ് കാത്തിരിക്കും ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments