കോമാളി
മഞ്ഞിന്‍റെ നീണ്ട് മെലിഞ്ഞ
മൂര്‍ച്ചയുള്ള വേരുകള്‍
അസ്ഥി തുളച്ച് കയറുമ്പോഴും
പറയാന്‍ മറന്ന വാക്കുകളുടെ
തേങ്ങലുകള്‍ ഒതുങ്ങിയ ചുണ്ടുകള്‍
കൂര്‍ത്തിരുന്നു..........
വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത
എന്തൊക്കെയോ ശബ്ദങ്ങള്‍
കേള്‍ക്കുന്നുണ്ട് ചുറ്റിനും .......
പറഞ്ഞറിയിക്കാനാവാത്ത
ഒരു സുരക്ഷിതത്വം തോന്നുന്നുണ്ട് ........
ഞാന്‍ വീണ്ടും
അമ്മയിലേയ്ക്ക് ചുരുണ്ടുകൂടിയോ ...
വായുവില്‍ ഒഴുകി നടക്കുന്നത് പോലെ...
കിളികളോടൊപ്പം
വായുവില്‍ പറക്കുകയാണോ ...
പക്ഷെ , ചിറകുകള്‍
നീര്‍ത്താന്‍ പറ്റുന്നില്ലല്ലോ ..
അശാന്തിയുടെ ആത്മാവുകള്‍
കുരുങ്ങി കിടക്കുന്ന
ശാന്തികവാടത്തിനു മുന്നിലെ
മുള്‍പ്പടര്‍പ്പുകള്‍ അല്ലെ
അവിടെ കാണുന്നത് ....
നീയായിരുന്നു... അല്ലെ ....
അല്ലേലും ഔചിത്യബോധം
തീരെയില്ല നിനക്ക് ...
എപ്പോ ,എവിടെവച്ച്
എങ്ങനെ വരണമെന്ന്
നിനക്കൊരിക്കലും അറിയില്ല ...
പതുങ്ങിപ്പതുങ്ങി
കൂടെ നടന്നിട്ട് .......
മുറിഞ്ഞു പോയ സ്വപ്നങ്ങളുടെ
തുമ്പപ്പൂക്കള്‍ പെറുക്കിയെടുത്ത്
പൂക്കളം ഒരുക്കാനുള്ള
തത്രപ്പാടിലായിരുന്നു ഞാന്‍ ...
നിന്നോട് പറഞ്ഞിരുന്നതല്ലേ
സമയമാവുമ്പോ പറയാമെന്ന് ...
എന്നിട്ടും നീയെന്നെ ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments