2013 ജൂൺ 1, ശനിയാഴ്‌ച

ഉണ്ണിക്കുട്ടൻറെ കാഴ്ചകൾ

_ഉണ്ണിക്കുട്ടൻറെ കാഴ്ചകൾ

മുറ്റത്തെ പേര മരത്തിൻറെ -
ചില്ലയിൽ ചുറ്റിപ്പിണഞ്ഞു
പുണർന്നു കിടക്കുന്ന
നക്ഷത്ര മുല്ലയ്ക്ക് ശിങ്കാരം ..

വെള്ളക്കിളിച്ചുണ്ടൻ മാവിൻറെ
തുഞ്ചത്ത് തഞ്ചത്തിലാടുന്ന -
തേനൂറും മാമ്പഴം തിന്നു മദിക്കുന്ന
പൂവാലനണ്ണാന് കളിയാട്ടം .....

പൊൻകുഞ്ഞിന്നിളം മേനി
നക്കിത്തുടചൊളി കണ്ണാലുണ്ണി -
ക്കുട്ടനെ നോക്കും പൂവാലിപ്പയ്യിന് പായാരം

പാതി ചരിഞ്ഞെല്ലാം കണ്ടു രസിക്കുന്ന
കാക്ക ചെറുക്കന് വിളയാട്ടം .........

കണ്ടിട്ടും കണ്ടിട്ടും പോരാത്ത
കാഴ്ചകൾ
കണ്ടു നടക്കുന്ന
എന്നുണ്ണിക്കുട്ടന് സന്തോഷം ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments