2013 ജൂൺ 8, ശനിയാഴ്‌ച

നിഴല്‍പ്പക്ഷി

നിഴല്‍പ്പക്ഷി

ഇരുളിന്‍റെ നീലക്കയത്തിലേയ്ക്കെന്തിനായ്
ഒരു നിഴല്‍പ്പക്ഷിയായ് മാഞ്ഞു പോയ്‌ നീ ...
ചിറകാര്‍ന്ന ചിന്തകളൊക്കെപ്പകുത്ത നീ
സ്വപ്നച്ചിറകേറിയെന്തിനു യാത്രയായി ....

വിടരാത്ത മൊട്ടിൻറെയോര്‍മ്മകളെന്തിനു
വിറകൊള്ളും താരക നോക്കി നില്‍പ്പൂ
പിടയുന്നുണ്ടാര്‍ദ്ര നിലാവിന്റെ കൈകളില്‍
ഒരു മൗനഗീതത്തിന്‍ സ്വപ്നജ്വാല
അടരുന്ന നിമിഷങ്ങളൊക്കെപ്പറയും
നീ പറയാതെപോയൊരാ ജീവഗാഥ ...

കാലമിന്നെന്നെയും കൊണ്ടു പോവുന്നു
കാര്‍മേഘമൗനത്തിന്‍ തീരങ്ങളില്‍

കനവുകള്‍ കാണാന്‍ മറന്നൊരെന്‍ ഹൃദയത്തില്‍
കനല്‍ സൂചി വരയുന്ന നേരങ്ങളില്‍
പടരുന്നു നീയെന്നൊരേകനക്ഷത്രം
തുടികൊള്ളുമാത്മാവിന്നാകാശത്തിൽ .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments