കഥയില്ലാത്തവള്‍
കാലത്തിൻറെ നൂലെത്താത്ത
ആഴങ്ങളിലേയ്ക്ക്
ഓര്‍മ്മകളുടെ പടവിറക്കം
പുതുമയുടെ പൊളിച്ചെഴുത്തില്‍
പഴമയുടെ കുന്നിമണികള്‍
മറവിയുടെ പേടകത്തിലിട്ടു
ഓര്‍മ്മത്താഴിട്ടു പൂട്ടണം ...
തലമുറകളുടെ ഗന്ധം ആവാഹിച്ച്
കാലത്തിൻറെ വിരല്‍പ്പാടുകള്‍ഒപ്പിയെടുത്ത്
ഉള്ളിലൊളിപ്പിച്ച പൊട്ടിച്ചിരിയുമായ് നില്‍ക്കുന്ന
ഈ കല്‍പ്പടവുകളില്‍ വച്ചാണ്
സ്നേഹം കൂട്ടിക്കുഴച്ച്
അമ്മ ചോറുരുളകള്‍തന്നതും
കഥയുടെ നിധിപേടകങ്ങള്‍
എനിക്ക് മുന്നില്‍ തുറന്നു വച്ചതും
ഞാനതിൻറെ അനന്തമായ
ലോകങ്ങളിലേക്ക്
ചിറകു വിരിച്ചു പറന്നതും....
പുനര്‍ജ്ജന്മം തേടുന്ന
പറവകളുടെ ആത്മാക്കള്‍
അലഞ്ഞു തിരിയുന്ന താഴ്വാരങ്ങളിലെ
ഞാവല്‍മരക്കാടുകളില്‍
ചുവന്ന റോസാപ്പൂവിനെ പ്രണയിച്ച്
ഒടുക്കം സ്വയമൃത്യു വരിച്ച
ഒരു കൃഷ്ണപക്ഷക്കിളിയുടെ
ആത്മാവിൻറെ തേങ്ങലുകള്‍
ഇപ്പോഴും കേള്‍ക്കാമെന്ന
കഥ മാത്രം ഓര്‍മ്മയില്‍
പച്ചച്ച് നില്‍ക്കുന്നുണ്ട് ...
ജീവിതത്തിലെ കടംകഥകള്‍ക്ക്
ഉത്തരം തേടുമ്പോള്‍
കഥയുടെ വര്‍ണ്ണങ്ങളില്‍
ശേഷിക്കുന്നത് കറുപ്പ് .
ഓര്‍മ്മകളെ ,
എന്തിനാണ് നിങ്ങളെൻറെ
കഥയുടെ ആകാശങ്ങള്‍
കവര്‍ന്നെടുത്ത്
നക്ഷത്രകന്യകള്‍ക്ക്
ഉറങ്ങാന്‍ കൊടുത്തത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments