2013 ജൂൺ 1, ശനിയാഴ്‌ച

നിശബ്ദത

നിശബ്ദത

മറക്കാൻ‍ പഠിക്കുകയാണ് ഞാൻ
നോവിൻറെ ചോരചിന്തുന്ന ഓർ‍മ്മകളെ ,
പാടിയകന്ന പകൽ‍ക്കിളികളെ,
കനൽ ചീളുകൾ കൊരുത്തു വച്ച്
കരളടർ‍ത്തിക്കൊണ്ടുപോയ കാലത്തെ ........

വിശ്വാസത്തിൻറെ
നേരിയ നൂലിഴകൾ‍ ചേർ‍ത്തുവച്ച്
വിഗ്രഹങ്ങൾ നെയ്തെടുക്കുമ്പോഴേക്കും
അതിനെ തച്ചു തകർ‍ക്കാനായി
കൊടുങ്കാറ്റുകൾ
ഉയിർത്തെഴുന്നേറ്റിരിക്കും ....

നിശബ്ദത ഉറവെടുക്കുന്നത്
കൊടുങ്കാറ്റുകൾ‍ക്ക്
മുൻ‍പായിരിക്കുമോ
അതോ ശേഷമോ .......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments