കാലം വിശ്വസ്തനായ
വഴികാട്ടിയെപ്പോലെ
മുന്നില്‍ നടന്നിട്ടും
അവധൂതന്മാര്‍ ആവര്‍ത്തിച്ചിട്ടും
എന്തിനാണ് നീ നിന്‍റെ
കാഴ്ച്ചയുടെ ജാലകങ്ങള്‍
പിറകോട്ടു തുറക്കുന്നത് .....
നീ ആത്മാവിനാല്‍
നേടിയതൊക്കെയും
മരണത്തിനുപോലും
കീഴ്പ്പെടുത്താനാവാത്തത് .....
തിരമാലകളെ കേട്ടിരുന്ന
ഒരു തണുത്ത സായന്തനത്തിന്
ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു .....
പകലിനെ കൊണ്ടുപോകാന്‍ വന്ന കാറ്റ്
ചിതറിപ്പിച്ച മേഘപ്പൂക്കള്‍
ആകാശ മുറ്റത്ത് പൂക്കളമൊരുക്കുന്നു ...
വാഴ്വിന്റെ ദിനങ്ങള്‍ക്ക് സ്തുതി ചൊല്ലി
വിശ്രാന്തിയിലേക്ക് നടന്നു പോയ
വിലപ്പെട്ടവരെത്തെടി
യാത്രയാവാന്‍
ഞാനുമെന്‍ നൊമ്പരങ്ങളില്‍
മുഖം ചേര്‍ത്തു വയ്ക്കട്ടെ .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Comments